Saturday, May 18, 2024
spot_img

വീണ്ടും പ്രണയാര്‍ദ്രനായി ടോവിനോയെത്തുന്നു; ‘ലൂക്ക’ വീഡിയോ സോംഗ് പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുന്നു.

ടൊവീനോ തോമസ് പ്രധാന കഥാപാത്രമയെത്തുന്ന ‘ലൂക്ക’യിലെ വീഡിയോ സോംഗ് പുറത്തെത്തി.ഈ പാട്ടിനെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

‘ഒരേ കണ്ണാല്‍’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

കലാകാരനും സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റുമായാണ് ലൂക്കയില്‍ ടൊവീനോയെത്തുന്നത്. നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം നിമിഷ് രവി. അന്‍വര്‍ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.

Related Articles

Latest Articles