Monday, January 5, 2026

കസ്റ്റംസുമായി ഇതു രണ്ടാമങ്കം; എം.​ ​ശി​വ​ശ​ങ്ക​റി​നെ​ ​ക​സ്‌​റ്റം​സ് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു

കൊ​ച്ചി​:​ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ന്‍​ ​പ്രി​ന്‍​സി​പ്പ​ല്‍​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ശി​വ​ശ​ങ്ക​റി​നെ​ ​ക​സ്‌​റ്റം​സ് ​പ്രിവി​ന്റീ​വ് ​വി​ഭാ​ഗം​ ​ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.​ പ്രിവിന്റീവ് കമ്മിഷണറുടെ ഓഫീസില്‍ കമ്മിഷണര്‍ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.

നേ​ര​ത്തെ​ ​ര​ണ്ടു​ത​വ​ണ​യാ​യി​ 17​ ​മ​ണി​ക്കൂ​ര്‍​ ​ശിവശങ്കറിനെ ​ചോ​ദ്യം​ചെ​യ്‌​തി​രു​ന്നു. ന​യ​ത​ന്ത്ര​ചാ​ന​ലി​ലൂ​ടെ​ ​യു.​എ.​ഇ​ ​കോ​ണ്‍​സു​ലേ​റ്റി​ല്‍​ ​എ​ത്തി​ച്ച​ ​ഈ​ന്ത​പ്പ​ഴം​ ​അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കും​ ​സ്‌​പെ​ഷ്യ​ല്‍​ ​സ്കൂ​ളു​ക​ളി​ലും​ ​വി​ത​ര​ണം​ ​ചെ​യ്യാ​ന്‍​ ​നി​ര്‍​ദേ​ശി​ച്ച​ത് ​ശി​വ​ശ​ങ്ക​റാ​ണെ​ന്ന് ​സാ​മൂ​ഹി​ക​ ​നീ​തി​വ​കു​പ്പ് ​ഡ​യ​റ​ക്‌​ട​റാ​യി​രു​ന്ന​ ​ടി.​വി.​ ​അ​നു​പ​മ​ ​ക​സ്‌​റ്റം​സി​ന് ​മൊ​ഴി​ ​ന​ല്‍​കി​യി​രു​ന്നു.​ ​

​ന​യ​ത​ന്ത്ര​ചാ​ന​ലി​ലൂ​ടെ​ ​എ​ത്തി​യ​ ​ഈന്തപ്പഴ​ത്തി​ന് ​നി​കു​തി​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ ​കോ​ണ്‍​സു​ലേ​റ്റ് ​ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ​ ​പു​റ​ത്തു​വി​ത​ര​ണം​ ​ചെ​യ്യാ​ന്‍​ ​ധാ​ര​ണ​യോ​ ​ക​രാ​റോ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ഈ സാഹചര്യത്തിലാണ് ശി​വ​ശ​ങ്ക​റി​നെ​ ​ക​സ്‌​റ്റം​സ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Related Articles

Latest Articles