Friday, May 10, 2024
spot_img

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് എവിടെ വേണമെങ്കിലും, ആര്‍ക്കൊപ്പവും താമസിക്കാം

ദില്ലി: താന്‍ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും താമസിക്കാന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. 20കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരി​ഗണിക്കവേ ഡല്‍ഹി ​ഹൈക്കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും, സ്വന്തം ഇഷ്ടത്തിനാണ് വിവാഹം കഴിച്ചതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. യുവതിയെ പോലീസ് സംരക്ഷണയില്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കൈയിലെടുക്കുന്നതില്‍നിന്ന് വിലക്കാനും ഡല്‍ഹി പോലീസിന് കോടതി നിര്‍ദേശം നല്‍കി.

Related Articles

Latest Articles