Tuesday, May 21, 2024
spot_img

സിപി എമ്മിനെ ഞെട്ടിച്ച് എം വി ജയരാജന്റെ പ്രസ്താവന: പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യിക്കരുതെ്ന്ന് എം വി ജയരാജന്‍

കണ്ണൂര്‍: സിപി എമ്മിനെ പ്രതിരോധത്തിലാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയാണ്് സിപി എമ്മിനെ ഞെട്ടിച്ചത്.

വോട്ടെടുതിനായി വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂവെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ഈ പ്രസ്താവന സിപി എമ്മില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

ഇതു പോലെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം തെരഞ്ഞെടുപ്പുകമ്മിഷനെ വെല്ലുവിളിച്ചു.

Related Articles

Latest Articles