Sunday, December 21, 2025

വിജയ് സേതുപതിയുടെ പുതിയ ചിത്രം ‘മാമനിതന്‍’ ജൂണ്‍ 24ന് പ്രദര്‍ശനത്തിനെത്തും; സീനു രാമസാമിയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

കമല്‍ ഹാസന്‍ നായകനായ വിക്രം സിനിമയുടെ വൻ വിജയത്തിന് ശേഷം ഇപ്പോഴിതാ വിജയ് സേതുപതി നായകനായെത്തുന്ന മാമനിതന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മാമനിതൻ കേരളത്തിലുള്‍പ്പെടെ ജൂണ്‍ 24ന് പ്രദര്‍ശനത്തിനെത്തും.

വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങളുള്ള ചിത്രമെന്നാണ് മാമതിനതെക്കുറിച്ച് അണിയറക്കാര്‍ പറയുന്നത്. കെപിഎസി ലളിതയും ഗുരു സോമസുന്ദരവും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗായത്രിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായിക. എട്ടാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

നടുവിലെ കൊഞ്ചം പാക്കാതെ കാണോം,​ റമ്മി,​ പുരിയാത പുതിർ,​ ഒരു നല്ല നാളെ പാത്ത് സൊൽറേൻ,​ സീതാക്കാതി, സൂപ്പർ ഡീലക്സ്​ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്കാക നൊടികൾ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാകും മാമനിതൻ.

Related Articles

Latest Articles