Monday, May 20, 2024
spot_img

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെ? അട്ടപ്പാടിയിലെ മധു ആൾക്കൂട്ടക്കൊലയിൽ കേസ് വാദിക്കാൻ അഭിഭാഷകനില്ല;രൂക്ഷവിമർശനവുമായി കോടതി

പാലക്കാട്: ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ (Madhu Murder Case)കേസ് വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ, മധുവിനായി ആരും ഹാജരായിരുന്നില്ല. തുടർന്ന് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് ചോദ്യമുന്നയിച്ചത്.
കേസിൽ നിന്ന് ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിയ്‌ക്ക് നേരത്തെ കത്ത് നൽകിയിരുന്നു.

സർക്കാർ നിയോഗിച്ച വി.ടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താലാണ് ഇന്ന് അദ്ദേഹം കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് വിവരം. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 26ലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. 2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചിരിച്ചതോടെ കേരളത്തിൽ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്.
സംഭവത്തിൽ 16 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 2018ൽ പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും നിലവിൽ കേസിന്റെ വിചാരണ മന്ദഗതിയിലാണ്. നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് വനവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്.

Related Articles

Latest Articles