ഭോപ്പാൽ : സഹോദരിയെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരനെ യുവാക്കൾ കുത്തിക്കൊന്നു. പിന്നാലെ പ്രതികളുടെ വീടുകൾ മദ്ധ്യപ്രദേശ് സർക്കാർ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു തകർത്തു. മധ്യ പ്രദേശിലെ ഉജ്ജയിനിലാണ് സംഭവം നടന്നത്. ദീപു ജാദം എന്ന ദീപക് ആണ് മരിച്ചത്. കാർത്തിക് മേള കാണാനെത്തിയ പെൺകുട്ടിയെയാണ് യുവാക്കൾ പീഡിപ്പിച്ചത് .
ഇത് ദീപു ജാദം എതിർത്തതോടെ ഇവർ കൂടെയുണ്ടായിരുന്നവരെ വിളിച്ചുവരുത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.കേസിൽ 6 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മൂന്ന് പേർ ഒളിവിലാണ്.
സൽമാൻ, സീഷാൻ, ഇഷ്‌റാഖ്, സലിം എന്ന സദ്ദാം, ഉസ്മാൻ എന്നിവരാണ് പ്രധാനപ്രതികൾ . . പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും പോലീസ് പിടിയിലായി. ഒളിവിലുള്ള യാസിർ, ഷക്കീൽ, അക്കീൽ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ, റവന്യൂ, പോലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സാന്നിധ്യത്തിൽ കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളുടെ വീടുകൾ തകർത്തു. മറ്റ് പ്രതികളുടെ വീടുകൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ പ്രതികളിലൊരാളുടെ കുടുംബം വാടക വീട്ടിലായിരുന്നു താമസം. ഈ വീടും ഒഴിപ്പിച്ചു .

