Wednesday, October 7, 2026

കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി: പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് കത്തയച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യമുന്നയിച്ച് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗ്ഗവയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

വൈകിട്ടോടെ ഗവര്‍ണറെ കാണാന്‍ ബിജെപി സമയം തേടിയിട്ടുമുണ്ട്. മധ്യപ്രദേശില്‍ ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയിലാണ് കോണ്‍ഗ്രസ്സിന് അധികാരം പിടിക്കാനായത്.

ആകെ 231 സീറ്റുകളില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 120 എംഎല്‍എമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. പ്രതിപക്ഷമായ എന്‍ഡിഎ സഖ്യത്തിന് ഇവിടെ 109 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ്സിന് 113 സീറ്റുകള്‍, ബിഎസ്പി 2, എസ്പി 1, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് ഭരണപക്ഷമായ കോണ്‍ഗ്രസിന്റെ പിന്തുണ.

Related Articles

Latest Articles