Thursday, May 16, 2024
spot_img

‘കടകളില്‍ പോകാന്‍ വാക്സിന്‍ രേഖ വേണം’; ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി; പൊറുതി മുട്ടി ജനം

തിരുവനന്തപുരം: കടകളിൽ പോകാൻ വാക്സിൻ രേഖ നിർബന്ധമെന്ന ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി. ഉത്തരവില്‍ മാറ്റം വരുത്തില്ലെന്നും സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സർക്കാർ ഉത്തവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിരന്തര ആവശ്യത്തെ തുടർന്ന് ഒരു കൈ കൊണ്ട് കടതുറന്ന സർക്കാർ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച് കടകൾ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ഒരു ഡോസ്​ വാക്​സിനെടുത്ത്​ 14 ദിവസം പിന്നിട്ടവർ, കോവിഡ്​ പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ ടെസ്റ്റ്​ ചെയ്​ത്​ നെഗറ്റീവായവർ എന്നിവർക്ക്​ മാത്രമാണ്​ വ്യാപാര സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചിരിക്കുന്നത്​.

അതേസമയം സംസ്ഥനത്ത് 40 വയസിനു മുകളിലുള്ളവർക്കാണു കൂടുതലും വാക്സീൻ ലഭിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവ് സർക്കാർ ഉത്തരവ് അനുസരിച്ചാണെങ്കിൽ ചെറുപ്പക്കാരിൽ കൂടുതൽ പേർക്കും വീട്ടിലിരിക്കേണ്ട സാഹചര്യം ഉണ്ടാകും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles