Wednesday, May 15, 2024
spot_img

ടിക് ടോക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ടിക് ടോക് മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നത് രാജ്യത്ത് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ടിക് ടോക് പോലുള്ള മൊബൈൽ ആപ്പുകൾക്കു അടിമപ്പെടുന്ന യുവജനത വഴിതെറ്റുന്നുവെന്നും അവരുടെ ഭാവി ഇല്ലാതാകുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.

ജസ്റ്റിസ് എൻ കിരുമ്പരകൻ , ജസ്റ്റിസ് സുന്ദർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ടിക് ടോക് വിഡിയോകൾ പ്രചരിപ്പിക്കുന്നത് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കിയിട്ടുണ്ട്. കുട്ടികൾ അശ്‌ളീല സൈറ്റുകളിൽ എത്തുന്നത് തടയാൻ അമേരിക്കയിൽ നടപ്പാക്കിയിട്ടുള്ള ഓൺലൈൻ പ്രൈവസി നിയമം ഇന്ത്യയിൽ നടപ്പാക്കുന്നത് സംബന്ധിച്ച നിർദേശത്തോട് പ്രതികരിക്കാനും മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles