Thursday, May 16, 2024
spot_img

പതിനഞ്ചുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചത് നിരവധി തവണ; പോക്‌സോ കേസിൽ പിടിയിലായത് മലപ്പുറം മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാം

മലപ്പുറം: പോക്‌സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് അറസ്റ്റിലായത്. 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചൈൽഡ് ലൈൻ മുഖേനയാണ് പീഡന വിവരം പോലീസ് അറിഞ്ഞത്. തുടർന്ന് വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം നിലമ്പൂർ പോലീസ് കേസെടുക്കുകയായിരുന്നു. വേറെയും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതിന് മുമ്പും മമ്പാട് സ്വദേശികൾ പോക്‌സോ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മമ്പാട് കാട്ടുമുണ്ട സ്വദേശി അബ്ദുള്ളയാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്.

Related Articles

Latest Articles