Saturday, September 19, 2026

തൃശ്ശൂരിൽ മതപഠനത്തിന് എത്തിയ 9 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

തൃശ്ശൂർ: മതപഠനത്തിനെത്തിയ ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വെള്ളാങ്കല്ലൂർ സ്വദേശി തൊയ്ബ് ഫർഹാൻ (22) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് നടപടി. മദ്രസയിലെ ശുചിമുറിയിൽവെച്ചാണ് ഫർഹാൻ കുട്ടിയെ ഉപദ്രവിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം കുട്ടി വീട്ടിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്.

പോക്‌സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles