ജയ്പൂർ : രാജസ്ഥാനിൽ ബിജെപി ഭരണം ഉറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ വിമർശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. മാജിക് അവസാനിച്ചു, രാജസ്ഥാൻ മാന്ത്രികന്റെ മന്ത്രവാദത്തിൽ നിന്ന് പുറത്തുവന്നുവെന്നും സ്ത്രീകളുടെ അഭിമാനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് തുറന്നടിച്ചു.
മാന്ത്രികരുടെ കുടുംബത്തിലാണ് ഗെഹ്ലോട്ട് ജനിച്ചത്. പര്യടനങ്ങളിൽ പിതാവിനെ സഹായിക്കുമായിരുന്നു. അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും വൻ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൂട്ടിച്ചേർത്തു.
അതേ സമയം വോട്ടെണ്ണൽ അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ 115 ഇടത്താണ് ബിജെപിയ്ക്ക് ലീഡ്. 68 ഇടത്ത് കോൺഗ്രസും ലീഡ് നിലനിർത്തുന്നു.

