Friday, May 3, 2024
spot_img

സനാതന ധർമ്മത്തെ നിന്ദിക്കുന്നത് തുടർന്നാൽ അനന്തരഫലം ഉണ്ടാകും ; കോൺഗ്രസിന്റെ ഹിന്ദുത്വ വിരുദ്ധതയെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്

ദില്ലി : സനാതന ധർമ്മത്തെ ദുരുപയോഗം ചെയ്യുന്നവർ മോശമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്ന് ഉറപ്പാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയ്‌ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് കുറിച്ച ട്വീറ്റിലാണ് വെങ്കിടേഷ് പ്രസാദിന്റെ പരാമർശം.

സനാതന ധർമ്മത്തെ ദുരുപയോഗം ചെയ്യുന്നവർ മോശമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്ന് ഉറപ്പാണ്. ബിജെപിയുടെ വൻ വിജയത്തിന് നിരവധി അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെയും അമിത് ഷായുടെയും മികച്ച നേതൃത്വത്തിന്റെയും താഴെത്തട്ടിൽ പാർട്ടി കേഡറുടെ ഉജ്ജ്വലമായ പ്രവർത്തനത്തിന്റെയും മറ്റൊരു തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും വെങ്കിടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles