Tuesday, December 30, 2025

കുടുംബ പ്രേക്ഷകർക്ക് മുന്നിൽ ബിഗ് ബഡ്ജറ്റ് വെബ് സീരീസ് മഹാഭാരതം ഒരുങ്ങുന്നു ; പ്രഖ്യാപനം നടത്തി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ

 

ഇതിഹാസ കൃതിയായ മഹാഭാരതം ഇനി സ്വീകരണ മുറികളിലേയ്ക്ക്. മഹാഭാരതത്തിന്റെ വെബ് സീരീസ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ. അമേരിക്കയിൽ നടന്ന ഡി23 ഡിസ്‌നി ഫാൻ ഇവന്റിലായിരുന്നു പ്രഖ്യാപനം
2024 ഇൽ സീരീസ് പ്രേക്ഷകരുടെ മുന്നിലെത്തും.

ബോളിവുഡ് നിർമാതാവ് മധു മന്റേനയുടെ മിത്തോവേർസ് സ്റ്റുഡിയോസ്, നടൻ അല്ലു അർജുന്റെ പിതാവിന്റെ നിർമാണ കമ്പനിയായ അല്ലു എന്റർടെയ്മെന്റ് എന്നിവർ ചേർന്നായിരിക്കും സീരിസ് നിർമിക്കുക.

മഹാഭാരതം ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഇതിഹാസമാണ്. എന്നാൽ ഇന്നും ഇതിന് പ്രസക്തിയുണ്ടെന്നും പ്രഖ്യാപന വേളയിൽ മധു മന്റേന പറഞ്ഞു. സീരീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Related Articles

Latest Articles