തിരുവനന്തപുരം: തപസ്യ കലാ സാഹിത്യ വേദിയുടെ മഹാകവി അക്കിത്തം പുരസ്‌ക്കാര സമർപ്പണം ഇന്ന്. കലാ സാഹിത്യ സാംസ്കാരിക കേരളത്തെ സാക്ഷിനിർത്തി മലയാളത്തിന്റെ പ്രിയ കവി ശ്രീകുമാരൻ തമ്പി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരം ഏറ്റുവാങ്ങും. വൈകുന്നേരം അഞ്ചു മണിക്കാണ് പുരസ്‌ക്കാര ദാന ചടങ്ങ്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ ചടങ്ങിൽ മുഖ്യഥിതി ആയിരിക്കും.
സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനകൾക്കാണ് തപസ്യ കലാ സാഹിത്യ വേദി മഹാകവി അക്കിത്തതിന്റെ സ്മരണാർത്ഥം പുരസ്‌ക്കാരം നൽകുന്നത്. രണ്ടാമത് അക്കിത്തം പുരസ്‌ക്കാരമാണ് ശ്രീകുമാരൻ തമ്പിക്ക് ലഭിക്കുന്നത്. പ്രഥമ അക്കിത്തം പുരസ്‌ക്കാരം എം ടി വാസുദേവൻ നായർക്കായിരുന്നു.

