Thursday, September 24, 2026

നായ വാഴും നാട്…!കൊല്ലം ചിതറയിൽ വീണ്ടും തെരുവ് നായ ആക്രമണം,ആറു പേർക്ക് കടിയേറ്റു,ജനം ഒന്നടങ്കം ഭീതിയിൽ

കൊല്ലം: ചിതറയിൽ തെരുവ് നായ ആക്രമണം.ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു.നായ ആക്രമണം ദിനം പ്രതി കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുറത്ത് ഇറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണ് കൊല്ലത്ത് ഉള്ളത്.ജനം ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലാണ്.നായ ആക്രമണത്തെ തുടർന്ന് പഞ്ചായത്തിൽ മുന്നേ പരാതി നൽകിയെങ്കിലും യാതൊരു വിധത്തിലുള്ള പ്രതിവിധിയും ഇത് വരെ ഉണ്ടായിട്ടില്ല.

ചിതറ ബൗണ്ടർ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ , സിന്ധു, ഷിഹാബുദ്ദീൻ എന്നിവരെയും മടത്തറ സ്വദേശികളായ രാഘവൻ, ബിനു, ഫ്രാൻസിസ് എന്നിവർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles