മുംബൈ: മഹാരാഷ്ട്രയില്‍ 12ാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര ബോർഡിന്റെ പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.
പരീക്ഷയ്ക്ക് വൈകി എത്തിയ വിദ്യാർത്ഥികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചോദ്യപേപ്പർ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലാഡിലുള്ള സ്വകാര്യ പരിശീലന കേന്ദ്രത്തിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
മുകേഷ് യാദവ് എന്നാണ് അറസ്റ്റിലായ കോച്ചിംഗ് സെന്റർ അദ്ധ്യാപകന്റെ പേര്. പരീക്ഷയ്ക്ക് മുമ്പ് ഇയാള്‍ക്ക് ചോദ്യ പേപ്പര്‍ ലഭിക്കുകയും ഇത് വിദ്യാര്‍ഥികളുടെ ഫോണിലേക്ക് കൈമാറുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
മാത്രമല്ല വാട്സാപ്പ് വഴി പേപ്പര്‍ കൈമാറിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചു. ഏകദേശം 15 വിദ്യാര്‍ഥികള്‍ മുകേഷിന്റെ ട്യൂഷന്‍ ക്ലാസിലുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ മറ്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകളും ചോർന്നതായി ആരോപിച്ച് നിരവധി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി. പരീക്ഷകൾ റദ്ദാക്കി വീണ്ടും നടത്തണമെന്നാണ് മിക്കവരുടെയും ആവശ്യം.

