Tuesday, May 14, 2024
spot_img

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ദില്ലി: ദേവേന്ദ്രഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് രാവിലെ 11.30ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങള്‍. ഫഡ്‌നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരായ കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും കോടതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

രണ്ട് പ്രധാന ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. ഒന്ന് ദേവേന്ദ്രഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ഭഗത്സിങ് ഘോഷിയാരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. എന്നാല്‍ ഗവര്‍ണ്ണറുടെ വിവേചനാധികാരമാണ് വിഷയമെന്നതിനാല്‍ കോടതിയുടെ ഇടപെടല്‍ സാധ്യത കുറവാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്‌നാവിസിന് നവംബര്‍ 30വരെ നല്‍കിയ സമയപരിധി വെട്ടികുറക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനുമുള്ള സമയം ഇതിലൂടെ ലഭിക്കുമെന്നും ത്രികക്ഷി സഖ്യം ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.

Related Articles

Latest Articles