Wednesday, May 22, 2024
spot_img

മഹാരാഷ്‌ട്രയില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍; രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് ട്രെയിൽ പ്രവേശനം

മുംബൈ: മഹാരാഷ്ട്രയിലെ പുതിയ കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച്‌ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് 50 ശതമാനം മാത്രം ആളുകളോടെ ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും രാത്രി 10 മണി വരെ തുറക്കാന്‍ അനുവദം നൽകി.

വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉപയോഗിച്ച്‌ റെസ്റ്റോറന്റുകള്‍, ജിംനേഷ്യങ്ങള്‍, യോഗ കേന്ദ്രങ്ങള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്പാകള്‍, തുടങ്ങിയവയും പ്രവര്‍ത്തിപ്പിക്കാം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് രാത്രി 10 മണി പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി. മുംബൈയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് മാത്രമാണ് ട്രെയിനില്‍ പ്രവേശനം അനുവദിക്കുക. വാക്‌സിന്‍ സ്വീകരിച്ച്‌ 15 ദിവസത്തിന് ശേഷം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. വാക്‌സിന്‍ സ്വീകരിച്ചവര്‍ യാത്രാ വേളയില്‍ സര്‍ട്ടിഫിക്കറ്റ് കരുതണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles