ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ എന്ന സംശയം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഹെലികോപ്റ്റര്‍ താഴേക്ക് പറത്തി ഇടിച്ച് തകര്‍ത്തത് എലി കോപ്റ്റര്‍ എന്ന മൊസാദ് ഏജന്‍റാണെന്നാണ് പ്രചരിക്കുന്ന വാർത്ത.
മൊസാദിനെതിരായ വ്യാപകമായ ആരോപണം ഉയര്‍ത്തുന്നതില്‍ അധികവും ഹമാസ് അനുകൂല സമൂഹമാദ്ധ്യമ പേജുകളാണ്. എന്നാല്‍ എലി കോപ്റ്റര്‍ എന്ന മൊസാദ് ഏജന്‍റാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അനലിസ്റ്റ് ഡാനിയല്‍ ഹെയ്ക് പറയുന്നു. ഇബ്രാഹിം റെയ്സി യാത്രചെയ്തിരുന്ന ഹെലികോപ്റ്ററിന് ഹാര്‍ഡ് ലാന്‍ഡിങ് വേണ്ടിവന്നതായി അവിടെ എത്തിയ വൈദ്യസഹായവും ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുന്ന റെഡ് ക്രെസന്‍റ് പറയുന്നു. ഇതിന് വഴിവെച്ചത് ഇസ്രായേല്‍ രഹസ്യസംഘടനയായ മൊസാദാണെന്നാണ് പലരും സംശയിക്കുന്നത്.
ലോകത്തില്‍ അമേരിക്കന്‍ രഹസ്യ പോലീസായ സിഐഎയെ വെല്ലുന്ന രഹസ്യ പോലീസാണ് ഇസ്രായേലിന്റെ മൊസാദ്. ഈ ചാരസംഘടന ഇറാനില്‍ എല്ലായിടങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇബ്രാഹിം റെയ്സിയുടെ കൊലപാതകമെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

