Saturday, September 19, 2026

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; വിവിധ സര്‍വ്വകലാശാല പരീക്ഷകളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയും കേരള സര്‍വകലാശാലയും, കണ്ണൂര്‍ സര്‍വ്വകലാശാലയും നാളെ (സെപ്റ്റംബര്‍ 23) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള നഴ്സിങ് കൌണ്‍സില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്കും മാറ്റമുണ്ടെന്ന് നഴ്സിങ് കൌണ്‍സില്‍ അറിയിച്ചു. എന്നാല്‍ നാളെ നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്ന് പി എസ് സി അറിയിച്ചു.

Related Articles

Latest Articles