Monday, April 29, 2024
spot_img

പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ കണ്ടെത്തലുമായി ഇഡി ;ഹത്രാസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തി

ദില്ലി : പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ കണ്ടെത്തലുകളുമായി മായി ഇഡി.ഹത്രാസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തിയതായും ഇ ഡി അറിയിച്ചു. മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാല് പേർ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും 1.36 കോടി രൂപയുടെ വിദേശ സഹായം ഇതിനായി കിട്ടിയെന്നും ഇഡിയുടെ പുതിയ റിപ്പോർട്ട് .ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇഡി റിപ്പോ‍ർട്ടിൽ പറയുന്നു.

ഇതിനിടെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. അറസ്റ്റിലായവരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തിയെന്ന ഗുരുതര ആരോപണം ഇഡി ഉന്നയിച്ചിരുന്നു,
കേരളത്തിലെ പ്രമുഖരെ വധിക്കാനും പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടുവെന്നും ഇ ഡി അറിയിച്ചിരുന്നു.

Related Articles

Latest Articles