Thursday, May 16, 2024
spot_img

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് കേരളത്തില്‍; പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് കേരളത്തിൽ എത്തും. എന്‍ഐഎ റെയ്ഡ് തുടര്‍ന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ വിവാദങ്ങള്‍ എന്നിവയ്ക്കിടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ എത്തുന്നത്.

രാവിലെ പത്തരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന നദ്ദയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. പതിനൊന്നു മണിക്ക് ചെങ്ങമനാട് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ‘മന്‍ കീ ബാത്ത്’ പരിപാടിയില്‍ പങ്കെടുക്കും.

തുടര്‍ന്ന് 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. കോട്ടയത്തും തിരുവനന്തപുരത്തും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles