Saturday, April 20, 2024
spot_img

അത്ഭുത ഡ്രോണുമായി എൻജിനിയറിങ് വിദ്യാർത്ഥികൾ: കേരളത്തിന് ഇത് അഭിമാന നിമിഷം

തൃശ്ശൂർ: നിരവധി പ്രകൃതി ക്ഷോഭങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകുന്ന കേരളത്തിന് കൈത്താങ്ങായി നാല് വിദ്യാർത്ഥികൾ. പ്രളയവും, തീപിടിത്തവും പോലെയുള്ള ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താൻ കഴിയുന്ന നിർമിതബുദ്ധിയുള്ള ഡ്രോൺ വികസിപ്പിച്ചാണ് തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ അവസാനവർഷ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിലെ നാല് വിദ്യാർഥിനികൾ മാതൃകയായത്.

സാധാരണ ഡ്രോണിന് 50,000 മുതൽ 75,000 വരെ ചെലവാകും. എന്നാൽ വെറും 20,000 രൂപ ചിലവിലാണ്
എസ്. ലക്ഷ്മി, പി. മനാൽ ജലീൽ, വി.എൻ. നന്ദന, എസ്. ശ്രുതി എന്നിവർ ഡ്രോൺ വികസിപ്പിച്ചത്. ഒരുകിലോമീറ്റർ ഉയരത്തിലും രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലും ഡ്രോൺ പ്രവർത്തിക്കും. കൂടാതെ ഒറ്റപ്പെട്ട മേഖലകളിൽ നിന്ന് മനുഷ്യരെമാത്രം കണ്ടെത്താനും ആ വിവരം തത്സമയം പോലീസിനും അഗ്നിരക്ഷാസേനയ്ക്കും കൈമാറാനും കഴിയുന്ന സോഫ്‌റ്റ്‌വേർ വികസിപ്പിച്ച് ഡ്രോണിൽ ഉൾപ്പെടുത്തിയെന്നതാണ് സവിശേഷത.

15 മിനിറ്റാണ് ഇവർ വികസിപ്പിച്ച ഡ്രോണിന്റെ പറക്കൽസമയം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചത്. പറക്കൽസമയം കൂടിയ ഡ്രോൺ വികസിപ്പിക്കാനാകും. എന്നാൽ, പഠനം തീർന്നയുടൻ നാലുപേർക്കും സോഫ്‌റ്റ്‌വേർ കമ്പനികളിൽ ജോലി കിട്ടി. അതിനാൽ പുതിയ കണ്ടുപിടിത്തങ്ങൾ വൈകും. മാത്രമല്ല ഇതോടെ തിരുവനന്തപുരത്ത് നടന്ന, കേരളത്തിലെ എൻജിനീയറിങ് കോളേജുകളുടെ ഫൈനൽ ഇയർ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് പ്രോജക്ട് അവാർഡും ഇതിന് കിട്ടി.

തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് ലക്ഷ്‌മി. ഷൊറണൂർ സ്വദേശിയാണ് ശ്രുതി. ആലുവയിലാണ് മനാലിന്‍റെ വീട്. തൃശ്ശൂർ കിഴക്കുംപാട്ടുകര സ്വദേശിയാണ് നന്ദന. ഇവരുടെ പ്രോജക്ടിനുള്ള ഫണ്ട് ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺസോഴ്സ് സോഫ്‌റ്റ്‌വേർ എന്ന സംഘടനയാണ് നൽകിയത്. പങ്കെടുത്ത 27 ടീമുകളിൽനിന്നാണ് ഇവരുെട പ്രോജക്ട് അവാർഡ് നേടിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles