Making fun of women's physical features is not trivial, says Supreme Court
സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് ഗാർഹിക പീഡന നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂത്തുപറമ്പിലെ ഗാർഹിക പീഡനക്കേസുമായി ബന്ധപെട്ടായിരിന്നു കൊടതുയുടെ ഈ നിർണായക വിധി.യുവതിയുടെ ശരീരത്തെക്കുറിച്ച് ഭർതൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.2019ൽ വിവാഹിതയായി ഭർതൃവീട്ടിലെത്തിയ യുവതിക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്.
ശരീരത്തിന് ഷെയ്പ്പില്ലെന്നും ഭർത്താവിന്റെ അനുജന് പറ്റിയ ആളല്ലെന്നും മൂത്ത സഹോദരന്റെ ഭാര്യ പറയുകയായിരുന്നു. ഇത് കൂടാതെ, അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നെന്നും പറഞ്ഞു. മാത്രമല്ല യുവതിയുടെ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം പറയുകയും വാങ്ങി പരിശോധിക്കുകയും ചെയ്തു.കളിയാക്കലും സർട്ടിഫിക്കറ്റ് പരിശോധനയും യുവതിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഗാർഹികപീഡനക്കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ ഗാർഹിക പീഡനമാകുമോ, ഭർതൃസഹോദര ഭാര്യ ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുമോ എന്നീ നിയമ പ്രശ്നങ്ങളാണു കോടതി പരിശോധിച്ചത്. ഇതുസംബന്ധിച്ച് കൂത്തുപറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിഗണനയിലുള്ള കേസ് തുടരാമെന്നും ഉത്തരവിട്ടു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…