മുൻപ് സിറിയയിലേക്ക് മതപഠനത്തിനെന്ന് പറഞ്ഞു പോയിട്ട് ഐ.എസില്‍ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ടതായി വിവരം ലഭിക്കുകയും ചെയ്ത യുവാവിന്റെ വൃദ്ധരായ മാതാപിതാക്കൾ ഇന്ന് ജീവിക്കുന്നത് പത്തിരിയും ചപ്പാത്തിയും ഉണ്ടാക്കി വിറ്റ്. മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്പ് സ്വദേശി സൈഫുദ്ദീന്‍ ആയിരുന്നു മതപഠനത്തിനായി സിറിയയിലേക്ക് പോയത്. പണ്ട് സൈഫുദ്ദീന്‍ നാട്ടിലായിരുന്നപ്പോള്‍ തെങ്ങ് കയറാനുപയോഗിച്ചു തെങ്ങുകയറ്റ യന്ത്രം ഇപ്പോഴും വീട്ടില്‍ തുരുമ്പെടുത്ത നിലയിലുണ്ട്.
അതേസമയം മകന്‍ മരണപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും ഇന്നോ നാളെയോ അവന്‍ തങ്ങളെ കാണാനെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് 65കാരനായ പിതാവ് മുഹമ്മദ്കുട്ടിയും മാതാവ് ഖദീജയും. എന്നാൽ സൈഫുദ്ദീന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്ന 2019ല്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും കേരളാ പൊലീസിന് വിവരം ലഭിച്ചത്.

