Monday, October 19, 2026

ജമ്മുവിൽ സൈനികന് വീരമൃത്യു; ഭീകരർ പ്രദേശത്ത് തമ്പടിച്ചതായി സൂചന; ശക്തമായി പ്രതിരോധിക്കാൻ സൈന്യം

ജമ്മു കശ്മീർ: ജമ്മുവിൽ സൈനികന് വീരമൃത്യു. കൃഷ്ണ വൈദ്യയാണ് മരണമടഞ്ഞത്. കൃഷ്ണഘാട്ടി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള തിരച്ചില്‍ വര്‍ധിച്ചതിനാലാണ് തീവ്രവാദികള്‍ ആക്രമണവും ശക്തമാക്കിയത്. രണ്ട് ദിവസമായി സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു. നേരത്തെ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച ബസ് അഗ്‌നിക്കിരയാക്കിയ പ്രദേശത്താണ് ഇന്ന് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുപതിലധികം ഭീകരരെയാണ് സൈനികര്‍ വധിച്ചത്. അതുകൊണ്ട് തന്നെ സൈനികരെ സഹായിക്കുകയോ, വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നവരെ കൊലപ്പെടുത്തുകയാണ് ഭീകരവാദികള്‍ ചെയ്യുന്നത്. അതേസമയം ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു. അവന്തിപോറയിലെ ത്രാലിലായിരുന്നു സംഭവം. ലുര്‍ഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. രാത്രിയോടെയാണ് ആക്രമണം നടന്നത്. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജാവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles