Wednesday, September 23, 2026

മലപ്പുറത്ത് അരക്കോടിരൂപയുടെ കുഴൽപ്പണം പിടികൂടി; സംഭവത്തിൽ മുജീബ്, മുഹമ്മദ് തസ്‌നീം, മുഹമ്മദാലി എന്നിവർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ജില്ലാ പോലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എസ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടിച്ചെടുത്തു.

സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മലപ്പുറം വെട്ടത്തൂർ സ്വദേശികളായ മുജീബ്, മുഹമ്മദ് തസ്‌നീം, മുഹമ്മദാലി എന്നിവരാണ് പിടിയിലായത്. വസ്ത്രത്തിനടയിൽ ഒളിപ്പിച്ചനിലയിലാണ് ഇവർ പണം കടത്തിയത്.

മലപ്പുറത്ത് കഴിഞ്ഞ ഏതാനും നാളുകളായി വലിയ തോതിൽ കുഴൽപ്പണം പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ട്. വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെട്ടത്തൂർ കേന്ദ്രീകരിച്ച് വൻ തോതിൽ ഹവാല ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.

Related Articles

Latest Articles