Friday, January 9, 2026

മലപ്പുറത്ത് വീണ്ടും വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 30 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎ, രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ ലഹരിവേട്ട. മങ്കടയില്‍ നിന്നും 30 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി. ചെറപ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുഹമ്മദ് ഷാഫി, കല്ലിങ്ങൽ മൊയ്തീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ വില്പന നടത്തുന്നതിനായി കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട് എന്ന മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

പെരിന്തല്മണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ, മങ്കട സിഐ യു കെ ഷാജഹാന് എന്നിവരുടെ നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് 29.81 ഗ്രാം ക്രിസ്റ്റല് എംഡിഎംഎ പിടികൂടിയത്.

Related Articles

Latest Articles