Sunday, May 5, 2024
spot_img

ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു

ഇടുക്കി:നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരണപ്പെട്ടത്. രാവിലെ 6 മണിയോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.

പ്രാഥമിക ചികിത്സകൾ നല്‍കിയെങ്കിലും 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍വ്യക്തമാക്കി. കല്ലുപാലം വിജയ മാതാസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി.

Related Articles

Latest Articles