Thursday, December 25, 2025

മലപ്പുറത്ത് പിടിയിലായ പതിനഞ്ചുകാരന്റെ മൊഴി കേട്ട് ഞെട്ടി പോലീസ്

മലപ്പുറത്ത് പിടിയിലായ പതിനഞ്ചുകാരന്റെ മൊഴി കേട്ട് ഞെട്ടി പോലീസ് | MALAPPURAM

വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുനന്ത്. മലപ്പുറത്ത് ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പതിനഞ്ചുകാരൻ കസ്റ്റഡിയിൽ. വിശദ വിവരങ്ങൾക്കായി കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് 15 കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. താടിയും മീശയും ഇല്ലാത്ത ആളാണ് ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അക്രമിയെ കണ്ടാൽ തിരിച്ചറിയുമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. 21 കാരിയായ പെൺകുട്ടിയെയാണ് വിദ്യാർത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി പെൺകുട്ടിയുടെ നാട്ടുകാരാണ് കൂടിയാണ്എന്നാണ് റിപ്പോർട്ട്.

കേസിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. ഇതേപ്പറ്റി ചോദിച്ചപ്പോൾ പട്ടി ഓടിച്ചപ്പോൾ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു മനഃസാക്ഷിയെ നടുക്കുന്ന ആക്രമണം നടന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച പതിനഞ്ചുകാരൻ തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെൺകുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കുതറി രക്ഷപെട്ട പെൺകുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്. സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്ജിതമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രി വിട്ടിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇപ്പോൾ മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. ആറു വയസുകാരിയെപോലും ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. തക്കശിക്ഷ നല്കാത്തതിനാലാണ് ഇത്തരത്തിൽ വീണ്ടും ദാരുണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെറ്റമ്മ പോലും മാനഭംഗത്തിന് ഇരയാകുകയും സ്വന്തം മക്കളെപോലും വിൽക്കുകയും ചെയ്യുന്ന ഒരിടമായി മാറിയിരിക്കുകയാണ് കേരളം.

ഒന്നിലധികം പീഡനശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇന്ന് കേരളത്തില്‍ ഏതെങ്കിലും ഒരു ദിനപത്രവും ഇറങ്ങുന്നുണ്ടോ?. സാംസ്‌കാരിക ജീര്‍ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യനിരാസത്തിന്റെയും വാര്‍ത്തകള്‍ ഉള്ളം തകര്‍ക്കുന്നതാണ്. പെറ്റമ്മപോലും മാനഭംഗത്തിനിരയാവുകയും സ്വന്തം രക്തത്തില്‍ പിറന്നമകളെ അന്യര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്യുന്ന സംസ്‌കാരം ഏത് വിദ്യാഭ്യാസത്തിന്റെയോ വിദ്യാഭ്യാസക്കുറവിന്റെയോ സൃഷ്ടിയാണെന്നറിയില്ല.കൊച്ചുകുട്ടികളുടെ ഇളം മേനിയുടെ രുചി നോക്കാന്‍ പാറിപറക്കുന്ന കഴുകന്മാരെ “പീഡോഫീലിയ”യെന്ന മാനസികരോഗത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തളച്ചു അവര്‍ക്കായി വാദിക്കാനും രക്ഷിക്കാനും ഇറങ്ങുന്ന പുരോഗമനവാദികളുടെ നാടായി മാറി നമ്മുടെ കേരളം .ഇവിടെയാണോ സ്ത്രീസുരക്ഷ ??? വീട്ടിലും നാട്ടിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും സ്ത്രീ ഇരയാവുമ്പോള്‍ പുരുഷന്‍ മാത്രമാണോ അതിനു ഉത്തരവാദി ??മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട പുരുഷനെ ഒന്നാം പ്രതിയാക്കാമെങ്കിലും അവന്റെ കൂടെയോ അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തോ പ്രതിപ്പട്ടികയില്‍ അവളുണ്ടെന്ന് പറയാതെവയ്യ.ഓരോ സ്ത്രീപീഡനത്തിനു പിന്നിലും കണ്ണിയായി മറ്റൊരു സ്ത്രീയുണ്ട് .അവളെ നമ്മള്‍ ലതാനായരായും ഉഷയായും മറ്റനേകം പേരുകളായും കണ്ടിട്ടും കേട്ടിട്ടുമുണ്ട് .പണത്തിനുവേണ്ടി സ്വന്തം പെണ്‍കുട്ടികളെ വില്‍ക്കുന്ന എത്രയോ അമ്മമാര്‍ നമുക്ക് ചുറ്റിലുമുണ്ട് .കൊട്ടിയൂരിലെ വൈദികന്റെ കാര്യത്തിലും അയാളെ സഹായിച്ചത് സ്ത്രീകള്‍ തന്നെയല്ലേ .അതും കന്യാസ്ത്രീകള്‍ ..ചോരകുഞ്ഞിനെ മാറ്റാനും പെണ്‍കുട്ടിയെ രഹസ്യമായി പ്രസവിക്കാനും ഒത്താശ ചെയ്തുകൊടുത്തത് പുരുഷന്മാരല്ലല്ലോ ??വഴിതെറ്റി പോകുന്ന മകളെ തിരിച്ചറിയാന്‍ ഏതോരമ്മയ്ക്കും കഴിയുമെന്നിരിക്കെ പണത്തിനു മുന്നില്‍ അടിപതറി പോയൊരു അമ്മയായിരിക്കണം കൊട്ടിയത്തെ പെണ്‍കുട്ടിയുടെ അമ്മയും .അഞ്ചാം ക്ലാസുകാരിയോടു തോന്നിയ കാമത്തിന്റെ കഥ യാതൊരുവിധ സങ്കോചവും ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ മനോരോഗിയോടു ഐ ലവ് യൂ പറഞ്ഞു ഐക്യദാര്‍ഢ്യം പുലര്‍ത്തിയ രാവണസന്തതികളുടെ നാട്ടിലാണോ പെണ്‍കുട്ടികള്‍ സുരക്ഷിതര്‍ ?? ഇവരൊക്കെയാണ് സ്ത്രീയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ .അല്ലാതെ പുരുഷന്മാര്‍ മാത്രമല്ല . പുരുഷന്റെ അത്തരം ആസക്തിയുടെ എരിതീയിലേക്ക് നിങ്ങളെ നയിക്കുന്ന, അതിലേക്കു എണ്ണയൊഴിച്ച് അതിന് ശക്തി പകരുന്ന ആ ശത്രുവിനോടാണ് നമ്മള്‍ പട വെട്ടേണ്ടത്..

Related Articles

Latest Articles