Tuesday, December 23, 2025

മലയാളക്കരയെ കണ്ണീരിലാഴ്ത്തി സുബി യാത്രയായി ; താരത്തെ മലയാളികൾ നെഞ്ചിലേറ്റിയത് കുട്ടിപ്പട്ടാളത്തിലൂടെ

മലയാള സിനിമാ ലോകത്തെ കണ്ണീരിലാക്കി സുബി സുരേഷ് വിടവാങ്ങി. പ്രശസ്ത സിനിമാ നടിയും ടെലിവിഷൻ അവതാരകയുമായിരുന്നു സുബി സുരേഷ്. താരത്തിന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. ഒരുപാട് സിനിമയിലൂടെയും പരിപാടികളിലൂടെയും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും താരത്തെ മലയാളികൾ നെഞ്ചിലേറ്റിയത് കുട്ടികൾക്കായി ഒരുക്കിയ ‘കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാമിലൂടെയാണ്. കുട്ടിപ്പട്ടാളത്തിലെ അവതരണവും കുട്ടികളോടുള്ള പെരുമാറ്റവും പരിപാടിയിലെ നർമ്മം കലർന്ന സംഭാഷണവുമെല്ലാം മലയാളികളെ ത്രസിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. ഏതൊരു കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രതിഭയാണ് സുബി.

കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം സുബിയെ കവർന്നെടുത്തത്. സുബിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇപ്പോള്‍ സിനിമ ടിവി ലോകം. മമ്മൂട്ടി, ആസിഫലി, ദിലീപ്, മുകേഷ്, ഭാവന, കുഞ്ചാക്കോ ബോബന്‍, ജയറാം,മാമുക്കോയ ,കലാഭവൻ ഷാജോൺ,രമേഷ്‌പിഷാരടി,ടിനി ടോം,മഞ്ജു പിള്ള ഇങ്ങനെ പ്രമുഖര്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം സുബിയുടെ സംസ്കാരം നാളെ വൈകീട്ട് നടക്കും എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.

Related Articles

Latest Articles