Saturday, October 17, 2026

യഥാർത്ഥ വിലയേക്കാൾ മൂന്ന് രൂപ കൂടുതൽ വാങ്ങി തട്ടിപ്പ് നടത്തിയ സംഭവം ; എട്ടിന്റെ പണി ഏറ്റുവാങ്ങി ചങ്ങനാശ്ശേരി സൂപ്പർമാർക്കറ്റ്

കോട്ടയം: വിലയേക്കാൾ മൂന്ന് രൂപ കൂടുതൽ വാങ്ങിയ സംഭവത്തിൽ പണികിട്ടിയിരിക്കുകയാണ് ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിന്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക്‌ 235 രൂപയാണ് എം.ആർ.പി.യായി പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ, മാമ്മൂട് സ്വദേശി വിനോദ് ആന്റണിയിൽ നിന്ന് 238 രൂപയാണ് വാങ്ങിയത്. അധികവില വാങ്ങിയതിനെതിരെ വിനോദ് പരാതി നൽകിയിരുന്നു.2021 സെപ്റ്റംബറിലാണ് സംഭവം. അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു. നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന്‌ വിശദമായ തെളിവെടുപ്പിനുശേഷം കമ്മീഷൻ കണ്ടെത്തി.

പായ്ക്കറ്റിൽ പ്രിന്റ് ചെയ്തതിനേക്കാൾ അധികമായ വില ഈടാക്കാൻ വ്യാപാരികൾക്ക് അവകാശമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. അധികം വാങ്ങിയ മൂന്നുരൂപ 2021 സെപ്റ്റംബർ ഏഴുമുതലുള്ള ഒൻപതുശതമാനം പലിശസഹിതം തിരികെ നൽകാനും നിയമനടപടികൾമൂലമുള്ള കഷ്ടനഷ്ടങ്ങൾക്ക് 10,000 പരാതിക്കാരന് നൽകാനുമാണ് ഉത്തരവ്.

Related Articles

Latest Articles