കൊച്ചി: സിനിമ സീരിയൽ പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്റേയും മേരിയുടേയും മകനാണ്. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
‘ഇങ്ങനെയൊക്കെ നടന്നാ മതിയാ?’ എന്ന സീരിയൽ സംവിധാനം ചെയ്തു. സിനിമയ്‌ക്കും സീരിയലിനും പുറമെ ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ഇന്ന് രാവിലെ 11 മുതൽ മൃതദേഹം പൊതുദർശനത്തിനു വെക്കും. പൊതുദർശനത്തിനു ശേഷം ദേവാലയ സെമിത്തേരിയില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: മേരി, ഭാര്യ: ഷീബ ഫ്രാൻസിസ്, മകൻ: സാവിയോ ഫ്രാൻസിസ്.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…