Sunday, May 19, 2024
spot_img

ദോഹയിൽ നാലു നില കെട്ടിടം തകർന്ന് വീണു; മലയാളി ​ഗായകൻ ഫൈസല്‍ കുപ്പായിക്ക് ദാരുണാന്ത്യം

ദോഹ; ദോഹയിലെ മന്‍സൂറയിലെ നാലു നില കെട്ടിടം തകർന്നുവീണ് മലയാളി ​ഗായകൻ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തകുന്ന് പാറപ്പുറവന്‍ അബ്ദുസമദിന്റെ മകന്‍ ഫൈസല്‍ കുപ്പായി ആണ് മരിച്ചത്. 48 വയസായിരുന്നു.ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഫൈസലിന്റെ മൃതദേഹം കിട്ടിയത്.അപകടമുണ്ടായതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ മൃതദേഹം ലഭിച്ചത്. ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

ദോഹയിലെ സാംസ്‌കാരിക, കലാ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ഫൈസൽ. ​ഗായകൻ എന്ന നിലയിൽ മാത്രമല്ല ചിത്രകാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ഖദീജയാണ് മാതാവ്. ഭാര്യ: റബീന. മക്കള്‍: റന, നദ, ഫാബിന്‍ (മൂവരും വിദ്യാർഥികള്‍). സഹോദരങ്ങള്‍: ഹാരിസ്, ഹസീന.

Related Articles

Latest Articles