Wednesday, October 21, 2026

മലയാളി മുസ്ലിങ്ങളിൽ പാലസ്തീനെ ഓർത്ത് വേദനിക്കുന്നത് വെറും മതവോട്ട് കാരണമാണ് !

ഇസ്രായേൽ – ഹമാസ് സംഘർഷം ഒരു മാസം പിന്നിട്ടിട്ടും രക്ത രൂക്ഷിതമായി തുടരുകയാണ്. ഹമാസ് തീവ്രവാദികളെ ഉന്മൂലനം ചെയ്യാതെ തങ്ങൾ പിന്മാറില്ല എന്ന് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, ഗാസയുടെമേൽ ഏതാണ്ട് സമ്പൂർണ്ണ ആധിപത്യം ഇസ്രായേൽ കൈവരിച്ചു വരികെയാണ്. എന്നാൽ ഹമാസിന്റെ ക്രൂരതകൾ ഓരോന്നായി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നിട്ടും കേരളത്തിലെയടക്കം രാഷ്ട്രീയ പാർട്ടികളും മറ്റും ഹമാസിനെയാണ് പിന്തുണയ്ക്കുന്നത്. ഇപ്പോഴിതാ, പാലസ്‌തീന്‌ പിന്തുണയുമായെത്തിയ മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബിനെ വാരിയലാക്കുകയാണ് അരുൺ സോമനാഥ്‌. കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റിലെ ചില വരികൾ കാണിച്ചുകൊണ്ടാണ് അരുൺ സോമനാഥ്‌ ചില ചോദ്യങ്ങൾ ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.

ഇതാണ് കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റിലെ ചില വരികൾ. ആ പോസ്റ്റിന്റെ മുഴുവൻ കോണ്ടക്സ്റ്റും ഇതായതിനാൽ തലയിൽ വെളുത്ത വസ്തു ഉള്ളവർക്ക് ചെറിയ പന്തികേട് തോന്നും. കാരണം ഒരു നാട്ടിലെ ജനങ്ങളെ അവരുടെ നാട്ടിൽത്തന്നെ അഭയാർത്ഥികളാക്കിയതിനു സമാനമായ അനീതി നമ്മുടെ കാലത്ത് വേറെയില്ല എന്നാണ് കെ ജെ ജേക്കബ് പറയുന്നത്. എന്നാൽ കാശ്മീരിലെ ഹിന്ദുക്കളുടെ കാര്യം കെ ജെ ജേക്കബ് സൗകര്യപൂർവ്വം മറക്കുകയാണെന്ന് അരുൺ സോമനാഥ്‌ പറയുന്നു. കാരണം, ഈക്കഴിഞ്ഞ തൊണ്ണൂറുകളുടെ തുടക്കത്തിൽ ഈ ജനാധിപത്യ രാജ്യത്ത് നടന്നതാണത്. നിങ്ങൾ പാലസ്തീനികളുടെ കാര്യം അല്പം കൂടുതൽ പറയുന്നതിന്റെ കാരണമായ് പറയുന്ന ഈ ദുരന്തം, കാശ്മീരിലെ ഹിന്ദുക്കൾക്ക് അവിടെയുള്ള ഇസ്ലാമിസ്റ്റുകളുടെ മതഭ്രാന്തിന്റെ ഹുങ്കിനാൽ സംഭവിച്ചതാണ്, അല്ലാതെ മുതലാളിത്തത്തിന്റെ അല്ല. നാളിതുവരെ കെ ജെ ജേക്കബ് ഉൾപ്പെടുന്ന ഇടതുപക്ഷം ഇതിനെക്കുറിച്ച് സംസാരിക്കാത്തതും അഭയാർത്ഥികളായവരെ പുനരധിവസിപ്പിക്കാനായ് സംസാരിക്കാത്തതും എന്നാൽ പാലസ്തീനിലെ അഭയാർത്ഥികൾക്കായി സംസാരിക്കുന്നതും ഒരേ കാരണം കൊണ്ടാണ് -മതം. കൃത്യമായ് പറഞ്ഞാൽ ഇസ്ലാം മതമെന്നും അരുൺ സോമനാഥ്‌ പറയുന്നു.

തരം പോലെ മതം ഉപയോഗിക്കുന്നതിനും മതേതരനായ് നടിക്കുന്നതിനും നിങ്ങൾ ഇടതുപക്ഷക്കാർക്ക് പ്രിവിലെജ് ഉണ്ടല്ലോ എന്നും അരുൺ സോമനാഥ്‌ ചോദിക്കുന്നു. അതുകൊണ്ടുതന്നെ കാശ്മീരിന്റെ സവിശേഷാധികാരം എടുത്ത് കളഞ്ഞ് പൂർണ്ണമായും ഇന്ത്യയോട് ചേർത്തപ്പോൾ താങ്കളുൾപ്പെടെയുള്ളവർ അഭയാർത്ഥികളായ കാശ്മീരി ഹിന്ദുക്കൾക്കൊപ്പമല്ല, പകരം ദളിതഹിന്ദു സമുദായങ്ങൾക്ക് വരെ ഭരണഘടനാപരമായ അവകാശങ്ങൾ നൽകാൻ തയ്യാറാകാത്ത ഇസ്ലാമിസ്റ്റ് താല്പര്യങ്ങൾക്കൊപ്പമാണ് നിന്നത്. സൗദി ആക്രമിച്ചതുകൊണ്ട് യെമനിലെ ഹൂതികൾക്കൊപ്പം മാത്രമല്ല സ്വന്തം രാജ്യത്ത് ഇസ്ലാമിനാൽ ആക്രമിക്കപ്പെട്ടതുകൊണ്ടുമാത്രം കാശ്മീരികൾക്ക് വേണ്ടിയും ഇടതുപക്ഷം സംസാരിച്ചിട്ടില്ല. കൊല്ലപ്പെട്ട കുട്ടികൾ നിങ്ങളുടെ വിഷയമായില്ല. പാലസ്തീനിൽ നിങ്ങളുടെ താല്പര്യം മാനവികത ഒന്നുമല്ല, മലയാളി മുസ്ലിങ്ങളിൽ പാലസ്തീനെ ഓർത്ത് വേദനിക്കുന്ന വെറും മതവോട്ട് മാത്രമാണ്. അതേ മതവോട്ടിനെ വ്രണപ്പെടുത്താതിരിക്കാൻ നിങ്ങൾ കാശ്മീരി ഹിന്ദുക്കളുടെ അഭയാർത്ഥി വിഷയവും നാളിതുവരെ സംസാരിക്കാതിരുന്നു. അവരെ പുനരധിവസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തുരങ്കം വയ്ക്കുന്നതരത്തിൽ ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാൻ വാദിക്കുന്നു. കാശ്മീരിലെ ദളിത് സമുദായങ്ങളോട് പോലും നിങ്ങൾ കമ്യൂണിസ്റ്റുകൾക്ക് യാതൊരു അനുഭാവവും ഇല്ല എന്ന് ഉറപ്പിച്ച് പറയാൻ ഇതുകൊണ്ട് സാധിക്കുമെന്നും അരുൺ സോമനാഥ്‌ പറയുന്നു.

Related Articles

Latest Articles