Thursday, October 29, 2026

മലയാളി എൻജിനീയറെ റിഗ്ഗിലെ ജോലിക്കിടെ കാണാതായി; സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

മുംബൈ :മലയാളി എൻജിനീയറെ റിഗ്ഗിലെ ജോലിക്കിടെ കാണാതായി. ഒഎൻജിസിയുടെ റിഗ്ഗിലെ ജോലിക്കിടെ കടലിൽ വീണാണ് പത്തനംതിട്ട അടൂർ പഴകുളം ഒാലിക്കൽ ഗ്രേസ് വില്ലയിൽ ഗീവർഗീസിന്റെ മകൻ എനോസിനെയാണ് (25) കാണാതായത് . ഗുജറാത്ത് ആസ്ഥാനമായുള്ള സിസ്റ്റം പ്രൊട്ടക്ഷൻ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയറായാണ് ജോലി ചെയ്യുന്നതെങ്കിലും . ഒഎൻജിസിക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

ഒരു വർഷമായി സിസ്റ്റം പ്രൊട്ടക്ഷനിൽ ജോലി ചെയ്യുന്ന എനോസ് കമ്പനി നിർദേശപ്രകാരം ഏതാനും ആഴ്ച മുൻപാണ് ഒഎൻജിസിയുടെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിൽ ജോലിക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതൽ കാണാതായി എന്നാണ് സിസ്റ്റം പ്രൊട്ടക്ഷൻ കമ്പനി അധികൃതർ വീട്ടുകാരെ അറിയിച്ചത്.

സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് പിതാവ് ഗീവർഗീസ് പൊലീസിലും മുഖ്യമന്ത്രി പിണറായി വിജയൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി എന്നിവർക്കും പരാതി നൽകി

Related Articles

Latest Articles