തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നിപ്പയ്ക്ക് പ്രതിരോധ വാക്സിന്‍ വികസിപ്പിച്ച ഗവേഷക സംഘത്തില്‍ മലയാളി സാന്നിധ്യം. കേരളത്തില്‍ വേരുകളുള്ള മുംബൈ മലയാളിയും ഫിലഡല്‍ഫിയ ജെഫേഴ്സണ്‍ വാക്സിന്‍ സെന്ററിലെ ഗവേഷകയുമായ ദൃശ്യ കുറുപ്പാണ് നിപ്പ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത സംഘത്തിലുള്ളത്
നിപ വാക്സിന്‍ പരീക്ഷണ ഫലം പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന ‘നേച്ചര്‍’ സയന്‍സ് ജേണലില്‍ ആറ് അമേരിയ്ക്കന്‍ ഗവേഷകര്‍ക്കൊപ്പം ദൃശ്യയുടെ പേരുമുണ്ട്.നിപ്പയുടെ സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ ഓസ്ട്രേലിയന്‍ മരുന്നായ റിബാവൈറിന്‍ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.

