Thursday, May 16, 2024
spot_img

ഭാരതത്തിന്‍റെ ചാന്ദ്രദൗത്യത്തിനെതിരെ മമത ബാനര്‍ജി; ബംഗാള്‍ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് ബി ജെ പി

ദില്ലി : ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് അതൃപ്തിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചന്ദ്രയാന്‍ വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുകയാണെന്ന് അവര്‍ ആരോപിച്ചു. ബംഗാള്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മമത ചന്ദ്രയാന്‍ ദൗത്യത്തിനെതിരെ രംഗത്തെത്തിയത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇതുപോലുള്ള ദൗത്യങ്ങള്‍ രാജ്യത്ത് നടന്നിട്ടില്ലേയെന്ന് മമത ചോദിച്ചു. ഇന്ത്യയുടെ ചന്ദ്രയാന്‍-2വിന്‍റെ ലാന്‍ഡിങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മമതയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

‘രാജ്യത്താദ്യമായാണ് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് എന്നതുപോലെയാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍, അവര്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടേയില്ലാത്തതു പോലെയാണ് പ്രചാരണം. ഇതെല്ലാം ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണെന്നാണ് മമത പറഞ്ഞത്. എന്നാല്‍, മമതയുടേത് സമനിലതെറ്റിയ പ്രതികരണമാണെന്നും ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഭാരതം അഭിമാനിക്കുകയാണെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു

Related Articles

Latest Articles