Tuesday, May 7, 2024
spot_img

മമതയ്ക്ക് ബംഗ്ലാദേശികളോട് മാത്രമേ മമതയുള്ളൂ

പശ്ചിമ ബംഗാള്‍:പശ്ചിമ ബംഗാളില്‍ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പോര് മുറുകുന്നു. 2019-ല്‍ രണ്ടാംവട്ടം കേന്ദ്ര ഭരണത്തിന് നിയോഗിക്കപ്പെട്ട ശേഷം ബിജെപി നേരിടുന്ന ഏറ്റവും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും പശ്ചിമബംഗാളിലേത്.

ദേശീയത ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ബിജെപിയുടെ പ്രചരണത്തിന് നേരെ തിരിച്ചാണ് മമതയുടെ പ്രചരണ തന്ത്രം. രേഖയില്ലാതെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയിരിക്കുന്ന സകല ബംഗ്ലാദേശികളും ഇന്ത്യന്‍ പൗരന്മാരാണ് എന്ന മമത സ്ഥിരീകരിച്ചതോടെ, പശ്ചിമബംഗാളിലെ വലിയൊരുവിഭാഗം മമതയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

സ്വാഭാവികമായും വിദേശ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന മമതയുടെ ഈ നയം ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയിലേക്ക് അവരെ അടുപ്പിക്കും.

പശ്ചിമബംഗാളില്‍ ജീവിക്കുന്ന എല്ലാ ബംഗ്ലാദേശികളും ഇന്ത്യന്‍ പൗരന്മാരാണെന്ന മമതയുടെ വാദത്തിന് ദേശീയതയില്‍ വിശ്വസിക്കുന്ന ബംഗാളികളുടെ ശക്തമായ പിന്തുണ കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പു വരുത്തിയിട്ടുണ്ട്. ദേശീയതയും അവസരവാദവും തമ്മിലുള്ള യുദ്ധത്തിനാണ് ഇപ്രാവശ്യത്തെ തരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍ സാക്ഷിയാവുക.

Related Articles

Latest Articles