Monday, May 27, 2024
spot_img

സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമം ; തീയേറ്റർ റീലിസിനൊരുങ്ങി മമ്മൂട്ടി ചിത്രം ; ‘നന്‍പകല്‍ നേരത്ത് മയക്കം’

കേരളക്കരയുടെ അഭിമാനതാരമായ മമ്മൂട്ടിയും പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനി- മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമാണിത്. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. നിറഞ്ഞ കൈയടികളാണ് ചിത്രത്തിന് ലഭിച്ചത്.

തിയറ്റര്‍ റിലീസിനുള്ള കാത്തിരിപ്പ് ഉയര്‍ത്തുന്ന റിവൂസ് ആണ് സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോഴിതാ സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ജനുവരി 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായൊന്നാണിത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.

Related Articles

Latest Articles