Tuesday, January 6, 2026

ബേക്കറിയുടെ മറവിൽ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന: മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: ബേക്കറി നടത്തിപ്പിൻ്റെ മറവിൽ (School) സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയിലായി. സംഭവത്തിൽ വിതുര മുളയ്‌ക്കോട്ടുകര ആസിയ മന്‍സിലില്‍ ദിലീപാണ് പിടിയിലായത്. എന്നാൽ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുളയ്‌ക്കോട്ടുകര താഹിറ മന്‍സിലില്‍ ഷഫീക്ക് ഓടി രക്ഷപ്പെട്ടു.

തിരുവനന്തപുരത്തെ വിതുര ചന്തമുക്ക് ജങ്ഷനില്‍ ഇവര്‍ നടത്തിയിരുന്ന ബേക്കറിയുടെ മറവിലാണ് കഞ്ചാവ്, പാന്‍പരാഗ് എന്നിവ ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. മാത്രമല്ല വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ സ്‌കൂളുകളുടെ പരിസരത്താണ് ഇവരുടെ കച്ചവടം എന്നും പൊലീസ് പറയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ബേക്കറിയിൽ നടത്തിയ പരിശോധനയില്‍ 100 കവര്‍ പാന്‍പരാഗ് പിടിച്ചെടുത്തിരുന്നു.

ഇതേത്തുടർന്ന് പോലീസ് പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ 200 ഗ്രാം കഞ്ചാവും 250 കവര്‍ പാന്‍മസാലയും പിടിച്ചെടുത്തു. അന്വേഷണത്തിനിടയിലാണ് ഒന്നാംപ്രതി ഷെഫീക്ക് ഓടി രക്ഷപ്പെട്ടത്. തുടർന്ന് രണ്ടാം പ്രതി ദിലീപിനെ റിമാന്‍ഡു ചെയ്തു. സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ.മാരായ എസ്.എല്‍.സുധീഷ്, ബാബുരാജ്, എ.എസ്.ഐ.മാരായ പദ്മരാജ്, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും

Related Articles

Latest Articles