Sunday, May 5, 2024
spot_img

മാഹിയില്‍ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു: വീണ്ടും ഓൺലൈൻ പഠനത്തിലേക്ക്

മാഹി: മാഹിയുൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രി എ. നമശിവായം അറിയിച്ചു.

കൊറോണ വ്യാപകമായി പടരുന്നതി​ന്‍റെ ഭാഗമായി പുതുച്ചേരി, കാരക്കൽ, മാഹി, യാനം മേഖലകളിൽ തിങ്കള്‍ മുതല്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം. തുടർന്ന് വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

അതേസമയം കേരളത്തില്‍ നിലവില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒമിക്രോണ്‍ സാഹചര്യങ്ങള്‍ വിലയിരുത്തി വിദഗ്ധസമിതി ശുപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Related Articles

Latest Articles