Monday, September 21, 2026

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 53കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 44കാരന്‍ പിടിയില്‍

കൊല്ലം: 53-കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയിലായി. ചിറ്റയം പ്രശാന്ത് ഭവനില്‍ പ്രദീപ് ഡി.നായര്‍ (44) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്‌ പനയത്തെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ക്ഷേത്രത്തിനുമുന്നിലെ കൊടിമരച്ചുവട്ടിലെത്തിച്ച് വിവാഹം കഴിച്ചതായി വരുത്തി ചിറ്റയത്തുള്ള വാടകവീട്ടിലെത്തിച്ചു പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നാലെ, പീഡനദൃശ്യങ്ങള്‍ സ്ത്രീയുടെ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുമെന്നു പറഞ്ഞ് ഭീഷണിപ്പടുത്തുകയും ചെയ്തു. ഇതോടെ വിദേശത്തേക്ക് പോയ സ്ത്രീ താന്‍ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ ഇയാളെ അഞ്ചാലുംമൂട് പൊലീസ് (Police) പനയത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles