Wednesday, May 15, 2024
spot_img

വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചി പരിപോഷിപ്പിക്കാൻ ‘അടൽ ടിങ്കറിംഗ് ലാബു’ മായി കേന്ദ്ര സർക്കാർ; ഉദ്ഘാടനം ഒക്ടോബർ 15ന്

വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ അടൽ ടിങ്കറിംഗ് ലാബ് യാഥാത്ഥ്യമാകുന്നു.
വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചി പരിപോഷിപ്പിച്ച് ഭാവിയിലെ ശാസ്ത്രജ്ഞരാക്കുവാൻ പര്യാപ്തമാക്കുക എന്ന കാഴ്ചപ്പാടോടെ ഭാരത സർക്കാർ, നീതി ആയോഗ് മുഖേന നടപ്പാക്കുന്നതാണ് അടൽ ടിങ്കറിംഗ് ലാബ് (ATL).

പരമഭട്ടാര കേന്ദ്രീയ വിദ്യാലത്തിൽ ഒക്ടോബർ 15 വെള്ളിയാഴ്ച രാവിലെ 10.30നാണു ലാബിന്റെ ഉദ്ഘാടനം നടക്കുക. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഓൺലൈൻ മുഖേന അടൽ ടിങ്കറിംഗ് ലാബ് നാടിനായി സമർപ്പിക്കും. പ്രമുഖ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കും.

Related Articles

Latest Articles