Sunday, October 4, 2026

ഫുട്ബോള്‍ മത്സരത്തില്‍ ബെറ്റ് വച്ച 500രൂപ നല്‍കാത്തതിൽ അമർഷം; സുഹൃത്തിന്റെ തല വെട്ടിയെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഗുവാഹത്തി: ഫുട്ബോള്‍ മത്സരത്തില്‍ ബെറ്റ് വച്ച 500രൂപ നല്‍കാത്തതിന്റെ അമർശത്തിൽ സുഹൃത്തിന്റെ തല വെട്ടിയെടുത്ത പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങി. അസം സോണിപൂര്‍ ജില്ലയിലെ രംഗപ്പാറയിലാണ് സംഭവം. തുനിരാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്തായ ഹേംറാമാണ് കൊല്ലപ്പെട്ടത്.

രംഗപ്പാറയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഫുട്ബോള്‍ മത്സരം നടന്നിരുന്നു. തുനിരാമും ഹേംറാമും വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു. തോല്‍ക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നയാള്‍ 500രൂപ നല്‍കണമെന്നായിരുന്നു ബെറ്റ്. മത്സരം കഴി‌ഞ്ഞപ്പോള്‍ തുനിരാമിന്റെ ടീം പരാജയപ്പെട്ടു. പണം ആവശ്യപ്പെട്ട ഹേംറാമും തുനിരാമും തമ്മില്‍ പിടിവലിയുണ്ടായി. തുടര്‍ന്ന് തുനിരാം ആയുധം ഉപയോഗിച്ച്‌ ഹേംറാമിന്റെ തലവെട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം വെട്ടിയ തലയുമായി രംഗപ്പാറ പൊലീസ് സ്റ്റേഷനിലെത്തിയ തുനിരാം പൊലീസിന് മുന്നില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles