ചെന്നൈ: മൂന്ന് വർഷമായി ഒരു രൂപ നാണയങ്ങൾ ചേർത്തുവെച്ച് തമിഴ്നാട് സ്വദേശി ഭൂപതി 2.6 ലക്ഷം നാണയങ്ങൾ കൊണ്ട് തന്റെ സ്വപ്ന വാഹനമായ ബജാജ് ഡോമിനർ 400 വാങ്ങിയിരിക്കുകയാണ്. ശനിയാഴ്ച സേലത്തെ ഒരു ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങിയത്.
ഷോറൂം ജീവനക്കാരും, ഭൂപതിയും നാലു സുഹൃത്തുക്കളും ചേർന്ന് പത്തു മണിക്കൂർ കൊണ്ടാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. ഭൂപതി ഒരു യൂട്യൂബർ കൂടിയാണ്. മൂന്നു വർഷം മുൻപ് ഇതേ വാഹനം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, പണം തികയാത്തതിനാൽ വാങ്ങിയിരുന്നില്ല. പിന്നീട് യുട്യൂബിൽ നിന്നുള്ള വരുമാനം ഇതിനായി മാറ്റിവയ്ക്കുകയായിരുന്നു.
ക്ഷേത്രങ്ങളിൽനിന്നും, ഹോട്ടലുകളിൽ നിന്നുമൊക്കെ നോട്ടുകൾ കൊടുത്ത് നാണയങ്ങൾ വാങ്ങുകയായിരുന്നുവെന്ന് ഭൂപതി പറഞ്ഞു. നാണയങ്ങൾ സ്വീകരിക്കാൻ ആദ്യം ഷോറൂം ജീവനക്കാർ മടിച്ചെങ്കിലും, യുവാവിന്റെ ആഗ്രഹം തള്ളിക്കളയാൻ മനസ്സ് വരാത്തതിനാൽ സമ്മതിക്കുകയായിരുന്നുവെന്ന് ഷോറൂം മാനേജർ പറഞ്ഞു. ഭൂപതി ഇപ്പോൾ ഒരു കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററാണ്.
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…
ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്ഗോപി I RAHESH G…
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…
എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?
തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…