Friday, May 24, 2024
spot_img

ഒരു രൂപ നാണയങ്ങൾ കൊടുത്ത് സ്വപ്‌ന വാഹനം വാങ്ങി യുവാവ്: 3 വർഷങ്ങങ്ങളെടുത്ത് 2.6 ലക്ഷം ഒരു രൂപ ശേഖരിച്ചാണ് ഇയാൾ തന്റെ ഇഷ്ട ബൈക്ക് സ്വന്തമാക്കിയത്

ചെന്നൈ: മൂന്ന് വർഷമായി ഒരു രൂപ നാണയങ്ങൾ ചേർത്തുവെച്ച് തമിഴ്‌നാട് സ്വദേശി ഭൂപതി 2.6 ലക്ഷം നാണയങ്ങൾ കൊണ്ട് തന്റെ സ്വപ്‌ന വാഹനമായ ബജാജ് ഡോമിനർ 400 വാങ്ങിയിരിക്കുകയാണ്. ശനിയാഴ്ച സേലത്തെ ഒരു ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങിയത്.

ഷോറൂം ജീവനക്കാരും, ഭൂപതിയും നാലു സുഹൃത്തുക്കളും ചേർന്ന് പത്തു മണിക്കൂർ കൊണ്ടാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. ഭൂപതി ഒരു യൂട്യൂബർ കൂടിയാണ്. മൂന്നു വർഷം മുൻപ് ഇതേ വാഹനം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, പണം തികയാത്തതിനാൽ വാങ്ങിയിരുന്നില്ല. പിന്നീട് യുട്യൂബിൽ നിന്നുള്ള വരുമാനം ഇതിനായി മാറ്റിവയ്ക്കുകയായിരുന്നു.

ക്ഷേത്രങ്ങളിൽനിന്നും, ഹോട്ടലുകളിൽ നിന്നുമൊക്കെ നോട്ടുകൾ കൊടുത്ത് നാണയങ്ങൾ വാങ്ങുകയായിരുന്നുവെന്ന് ഭൂപതി പറഞ്ഞു. നാണയങ്ങൾ സ്വീകരിക്കാൻ ആദ്യം ഷോറൂം ജീവനക്കാർ മടിച്ചെങ്കിലും, യുവാവിന്റെ ആഗ്രഹം തള്ളിക്കളയാൻ മനസ്സ് വരാത്തതിനാൽ സമ്മതിക്കുകയായിരുന്നുവെന്ന് ഷോറൂം മാനേജർ പറഞ്ഞു. ഭൂപതി ഇപ്പോൾ ഒരു കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററാണ്.

Related Articles

Latest Articles