Monday, June 17, 2024
spot_img

വെല്‍ഡിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ചല്‍: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമണ്ണൂര്‍ കടലപ്പ കോളനിയില്‍ ബാബു ഭവനില്‍ ആദര്‍ഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം ബന്ധുക്കള്‍ അറിയുന്നത്.

സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കളാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ ആദര്‍ശിനെ കാണുന്നത്. ആദർശ് വെല്‍ഡിങ് തൊഴിലാളിയാണ്. ബഹളം കേട്ട് ഓടിയെത്തിയവര്‍ പ്രാഥമിക പരിശോധന നടത്തി നോക്കിയെങ്കിലും മരിച്ചിരുന്നു.

തടുര്‍ന്ന് പോലീസ് മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: അനിരുദ്ധന്‍. മാതാവ്: ഇന്ദിര ഭായി. സഹോദരങ്ങള്‍: സുദര്‍ശ്, ശ്രീ ദര്‍ശ്.

Related Articles

Latest Articles